അവർ അന്തസ്സിന് വേണ്ടി ശബ്ദമുയർത്തും.
അപ്പോൾ അവരുടെ സ്വാതന്ത്ര്യം ഇല്ലാതാക്കണം.
അപ്പോൾ അവര് സമരം സ്വാതന്ത്ര്യത്തിന് വേണ്ടി ആക്കും.
അന്നേരം ആർത്തട്ടഹസിച്ചവരോട് ചോദിക്കണം. "എന്തേ, അന്തസ്സ് വേണ്ടേ?"
അവർ സ്വാതന്ത്ര്യത്തിന് സമരം ചെയ്യുമ്പോൾ അവരുടെ ജീവിതം പിടിച്ചെടുക്കണം.
അന്നേരം അവര് സമരം ജീവിതത്തിന് വേണ്ടി ആക്കിക്കോളും.
അന്നേരം ആർത്തട്ടഹസിച്ചവരോട് ചോദിക്കണം. "എന്തേ, സ്വാതന്ത്ര്യം വേണ്ടേ?"
അവർ ജീവിതത്തിന് സമരം ചെയ്യുമ്പോൾ അവരുടെ അന്നം മുട്ടിക്കണം.
അപ്പോൾ അവര് സമരം അന്നത്തിനു വേണ്ടി ആക്കേണ്ടി വരും.
അന്നേരം ആർത്തട്ടഹസിച്ചവരോട് വീണ്ടും ചോദിക്കണം. "എന്തേ, ജീവിതം വേണ്ടേ?"
അവർ അന്നത്തിനു സമരം ചെയ്യുമ്പോൾ അവരുടെ വെള്ളം കുടി മുട്ടിക്കണം.
അപ്പോൾ അവര് സമരം ദാഹജലത്തിന് വേണ്ടി ആക്കും.
അന്നേരം കുമ്പ കുലുക്കി ആർത്തട്ടഹസിച്ചവരോട് ചോദിക്കണം. "എന്തേ, ആഹാരം വേണ്ടേ?"
ദാഹിച്ചു വലഞ്ഞവര് തൊണ്ടകീറി മുദ്രാവാക്യം വിളിച്ചാൽ അവരുടെ ശ്വാസം മുട്ടിച്ചേക്കണം.
ഗ്യാസ് ചേംബറിൽ കിടന്നു പിടയുന്ന സമയത്ത് അവരോട് ചോദിക്കണം "എന്തേ വെള്ളം വേണ്ടേ?"
PS: അവസാനത്തെ സ്റ്റപ്പിന് വളരെ കുറച്ച് സമയമേ കിട്ടൂ. ശവങ്ങളോട് എന്തൊക്കെ ചെയ്താലും പിടയുന്ന മനുഷ്യനോട് ചെയ്യുന്നത്ര 'സുഖം' കിട്ടില്ല

No comments:
Post a Comment